കർഷക പ്രക്ഷോഭം;പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചർച്ച നടത്തുന്നു
Dec 5, 2020, 11:36 IST
ന്യൂഡൽഹി: രാജ്യത്തെ കർഷക പ്രക്ഷോഭം തണുപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ . പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചർച്ച നടത്തുകയാണ്.
രാജ്നാഥ് സിംഗും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിലാണ് ചർച്ച നടക്കുന്നത്.കർഷകർ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് കൃഷിമന്ത്രി ആവശ്യപ്പെട്ടു.
സമരം പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷിമന്ത്രി വ്യക്തമാക്കി .