Times Kerala

രജനികാന്തിന് ആര് വോട്ട് ചെയ്യും, യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കും..;നടി രഞ്ജിനി

 
രജനികാന്തിന് ആര് വോട്ട് ചെയ്യും, യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കും..;നടി രഞ്ജിനി

സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരണവുമായി നടി രഞ്ജിനി.

വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്, സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ്. എന്നാൽ യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് നടി ചോദിക്കുകയുണ്ടായി.ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്?. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, വരുന്നില്ല എന്നെല്ലാം എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ വെറും കോമഡിയായി . തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ടീയത്തില്‍ വരുന്നത് ബുദ്ധിമുട്ടാണ്.” ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറയുന്നു.

Related Topics

Share this story