Times Kerala

ഇന്ത്യയില്‍ രണ്ടു ദിവസം നെറ്റ്ഫ്‌ളിക്‌സ് സൗജന്യം.!

 
ഇന്ത്യയില്‍ രണ്ടു ദിവസം നെറ്റ്ഫ്‌ളിക്‌സ് സൗജന്യം.!

ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാവുന്നതാണ് . ഡിസംബര്‍ 5,6 തിയ്യതികളിലാണ് നെറ്റ്ഫ്‌ളിക്‌സ് ഷോകളും സിനിമകളും സൗജന്യമായി കാണാൻ സാധിക്കുക. അതോടൊപ്പം ഡിസംബര്‍ ആറിന് 11. 59ഓടു കൂടി ഈ ഓഫര്‍ അവസാനിക്കുന്നതുമാണ്. നെറ്റ്ഫ്‌ളിക്‌സ് സട്രീം ഫെസ്റ്റ് എന്ന പേരിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.

ഇതുവരെ നെറ്റ്ഫ്‌ളിക്‌സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. അതിനാല്‍ വലിയ തോതില്‍ പുതിയ വരിക്കാരെ ലഭിക്കുന്നതിന് ഈ ഓഫര്‍ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഈ ഓഫര്‍ നേടാന്‍ പ്രത്യേകിച്ച് നിബന്ധനകളൊന്നും തന്നെയില്ല.ആർക്കും ഫോണ്‍ നമ്പറോ മെയില്‍ ഐ.ഡിയോ ഉപയോഗിച്ച് അക്കൗണ്ട് നിര്‍മ്മിക്കാം. മാത്രവുമല്ല ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അക്കൗണ്ട് നിര്‍മിക്കാന്‍ കൊടുക്കേണ്ടതില്ല. അക്കൗണ്ട് നിര്‍മ്മിച്ച് കഴിഞ്ഞാല്‍ രണ്ടു ദിവസത്തേക്ക് പെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള എല്ലാ സൗകര്യവും ഇവര്‍ക്കും ലഭിക്കുന്നതാണ്

 

Related Topics

Share this story