Times Kerala

യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി  എടുക്കും 

 
യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി  എടുക്കും 

 

തിരുവനന്തപുരം :ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ നീക്കവുമായി കസ്റ്റംസ്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക.

 

കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷില്‍ നിന്നാണ് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചു . കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുടെ വിവരം ശേഖരിച്ചു. തദ്ദേശീയ ജീവനക്കാരെയും ചോദ്യം ചെയ്യും.

യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും വൈകാതെ ചോദ്യം ചെയ്യും.കഴിഞ്ഞ ദിവസമാണ് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ജയഘോഷിനെ കൂടാതെ കോണ്‍സുലേറ്റിലെ ഡ്രൈവറായ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്തു.

Related Topics

Share this story