Times Kerala

റോഹിങ്ക്യൻ അഭയാർത്ഥികളെ ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ചു

 
റോഹിങ്ക്യൻ അഭയാർത്ഥികളെ ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ചു

റോഹിങ്ക്യൻ അഭയാർത്ഥികളെ ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ച് ബംഗ്ലാദേശ്. മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ടുള്ള നടപടി ചിറ്റഗോങ് തുറമുഖത്ത് നിന്നായിരുന്നു. നാവികസേനയുടെ ഏഴ് കപ്പലുകളിലായി 1,642 അഭയാർത്ഥികളെയാണ് ഇതുവരെ ദ്വീപിലേക്ക് അയച്ചത്.

ബംഗ്ലാദേശിൽ നിന്ന് 21 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ദ്വീപ് 20 വർഷം മുൻപ് മാത്രം രൂപപ്പെട്ട, വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപാണെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന ദ്വീപിൽ ബംഗ്ലാദേശ് നാവികസേന 112 ദശലക്ഷം ഡോളറിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചതായും അഭയാർത്ഥികൾക്കുള്ള ഭക്ഷണം ബംഗ്ലാദേശ് സർക്കാർ തന്നെ ഏർപ്പെടുത്തിയതായും റിപോർട്ടുകൾ .

Related Topics

Share this story