Times Kerala

ഹരിവരാസനം

 
ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് കണ്ടെത്തി പ്രസിദ്ധീകരിച്ചത്. ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്. 1950ലുണ്ടായ വൻ തീപിടുത്തത്തിനുശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് ആദ്യം ഈ ഗാനം ആലപിച്ചത്. ആദ്യകാലത്ത് അത്ര പ്രസിദ്ധമല്ലാതിരുന്ന ഈ ഗാനം 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടി.

ക്ഷേത്രനട അടയ്ക്കുന്നതിന് മുന്നോടിയായി തന്ത്രിയും ശാന്തിക്കാരും വിഗ്രഹത്തിന്റെ ഇരുപുറത്തുമായി ഇരിയ്ക്കും. തുടർന്ന് പാട്ടിലെ ഓരോ വരിയും അവസാനിയ്ക്കുന്നതിന് അനുസരിച്ച് വിഗ്രഹത്തിന്റെ ഇടതുഭാഗത്തെ ഓരോ വിളക്കും അണച്ചുകൊണ്ടിരിയ്ക്കും. അവസാനം വിഗ്രഹത്തിന്റെ വലതുഭാഗത്തെ വലിയ വിളക്കും അണച്ചശേഷം തന്ത്രിയും ശാന്തിക്കാരും പുറത്തിറങ്ങും. ഇതേ സമയം 1984ൽ ഹരിഹരസുത അഷ്ടോത്തരശതം എന്ന ആൽബത്തിനുവേണ്ടി കെ.ജെ. യേശുദാസ് ആലപിച്ച ഹരിവരാസനം പുറത്തുള്ളവർക്കുവേണ്ടി പ്രക്ഷേപണം ചെയ്യുന്നുണ്ടാകും.

വരികൾ ഇങ്ങനെ…

ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമർദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണകീർത്തനം ശക്‌തമാനസം

ഭരണലോലുപം നർത്തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാത്മജം ദേവമാശ്രയേ.

പ്രണയസത്യകം പ്രാണനായകം

പ്രണതകൽപ്പകം സുപ്രഭാഞ്‌ജിതം

പ്രണവമന്ദിരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

തുരഗവാഹനം സുന്ദരാനനം

വരഗദായുധം വേദവർണിതം

ഗുരുകൃപാകരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

ത്രിഭുവനാർച്ചിതം ദേവതാത്മകം

ത്രിനയനം പ്രഭും ദിവ്യദേശികം

ത്രിദശപൂജിതം ചിന്തിതപ്രദം

ഹരിഹരാത്മജം ദേവമാശ്രയേ.

ഭവഭയാവഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷണം

ധവളവാഹനം ദിവ്യവാരണം

ഹരിഹരാത്മജം ദേവമാശ്രയേ.

കളമൃദുസ്‌മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരീ വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…

Related Topics

Share this story