Times Kerala

വയോധികർ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തും, ക്രൂരമായി കൊന്നു തള്ളിയ ശേഷം കൊള്ളയടിക്കും; ഒടുവിൽ സൈക്കോ കില്ലറെ വെടിവെച്ച് കൊന്ന് പൊലീസ്

 
വയോധികർ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തും, ക്രൂരമായി കൊന്നു തള്ളിയ ശേഷം കൊള്ളയടിക്കും; ഒടുവിൽ സൈക്കോ കില്ലറെ വെടിവെച്ച് കൊന്ന് പൊലീസ്

വയോധികർ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തി അവരെ കൊലപ്പെടുത്തി, കൊള്ളയടിക്കുന്ന സൈക്കോ കില്ലറെ ഒടുവിൽ പോലീസ് വെടിവച്ചു കൊന്നു.സൈക്കോ കില്ലർ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ചിരുന്ന ദിലീപ് ദേവലിനെയാണ് മധ്യപ്രദേശ് പോലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ അഞ്ചു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലടക്കം കൊലപാതകവും മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതിയാണു കൊല്ലപ്പെട്ട ദിലീപ്. പല സംസ്ഥാനങ്ങളിലായി ആറോളം കൊലക്കേസിൽ ഇയാൾ പ്രതിയാണ്. നേരത്തെ ഗുജറാത്ത് പൊലീസും ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story