Times Kerala

തെക്കന്‍ കശ്മീരിലെ ത്രാലിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന്‍ സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു

 
തെക്കന്‍ കശ്മീരിലെ ത്രാലിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന്‍ സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു

ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ ത്രാലിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന്‍ സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലാണ് സുരക്ഷാസേനയുമായി കഴിഞ്ഞ ദിവസം ഏറ്റമുട്ടുലുണ്ടായത്.

ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് സാക്കിര്‍ മൂസ. ഏറ്റമുട്ടലില്‍ സാക്കിര്‍ മൂസ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് ഏറ്റമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഒരു എകെ-47 തോക്കും റോക്കറ്റ് ലോഞ്ചറും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Related Topics

Share this story