Times Kerala

പട്ടാപകൽ മുളകുപൊടി എറിഞ്ഞ് കവർച്ച:മുഖ്യ പ്രതി പിടിയിൽ

 
പട്ടാപകൽ മുളകുപൊടി എറിഞ്ഞ് കവർച്ച:മുഖ്യ പ്രതി പിടിയിൽ

കണ്ണൂർ: പട്ടാപകൽ മുളക് പൊടി വിതറി കവർച്ച നടത്തിയ കേസിലെ മുഖ്യ പോലീസ് പിടിയിലായി. കണ്ണൂ​ര്‍ വാ​രം വലിയന്നൂർ സ്വ​ദേ​ശി റുഖിയാ മൻസിലിൽ അ​ഫ്സ​ൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16നാണ് തലശ്ശേരി പഴയബസ് സ്റ്റാന്‍ഡിനു സമീപം എംജി റോഡിലെ ടി ബി കോംപ്ലക്‌സ് പരിസത്ത് വച്ച് അഫ്സൽ ഉൾപ്പടെ അഞ്ച് പേർ ചേർന്ന് കവർച്ച നടത്തിയത്. എംജി റോഡിലെ ബാങ്കിൽ നിന്ന് പണയം വെച്ച് സ്വർണം എടുക്കാൻ പോവുകയായിരുന്ന ധർമടം സ്വദേശി റഹീസിനെ ആക്രമിച്ച പ്രതികൾ 8 ലക്ഷം രൂപയാണ് കവർന്നത്.തലശേരി ഡി​വൈ​.എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​ന്‍, സി​ ഐ കെ.​ സ​ന​ല്‍​കുമാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീസ് സംഘമാണ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ പിടികൂടിയത്.കൂട്ടു പ്രതികളെ സംബന്ധിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.പൊലീസിനെ കണ്ട് വീട്ടിൽനിന്നിറങ്ങി ഓടിയ പ്രതിയെ മൽപിടുത്തത്തിലൂടെയാണ് അന്വേഷണസംഘം കീഴടക്കിയത്. ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മിനീഷ്, സീനിയർ സി.പി.ഒമാരായ ശ്രീജേഷ്, സുജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story