Times Kerala

ചൊ​വ്വാ​ഴ്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം, ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും കര്‍ഷകര്‍

 
ചൊ​വ്വാ​ഴ്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം, ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും കര്‍ഷകര്‍

ന്യൂഡൽഹി : രാജ്യത്ത് ഡിസംബര്‍ എട്ടിന് ബന്ദിന് ആഹ്വാനം ചെയ്തു . കിസാന്‍ മുക്തി മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് . കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ് . മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന് ഇന്നലത്തെ യോഗത്തിലും ആവശ്യപ്പെട്ടു . നാളെ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ കോലം കത്തിക്കും .ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ പ്രതിഷേധമുയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട് . നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഇന്നലെ കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താന്‍ സാധിച്ചില്ല . കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ ആകാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകർ .

Related Topics

Share this story