Times Kerala

നിങ്ങളുടെ മനസ്സിൽ സിനിമയുണ്ടെങ്കിൽ, പറയാനൊരു കഥയുണ്ടെങ്കിൽ, നാലഞ്ച് പണക്കാരായ സുഹൃത്തുക്കൾ പത്തുലക്ഷം രൂപ വീതമെടുത്താൽ സിനിമ സംഭവിക്കും..;സംവിധായകൻ ലാൽ ജോസ്

 
നിങ്ങളുടെ മനസ്സിൽ സിനിമയുണ്ടെങ്കിൽ, പറയാനൊരു കഥയുണ്ടെങ്കിൽ, നാലഞ്ച് പണക്കാരായ സുഹൃത്തുക്കൾ പത്തുലക്ഷം രൂപ വീതമെടുത്താൽ സിനിമ സംഭവിക്കും..;സംവിധായകൻ ലാൽ ജോസ്

പഴയകാല സിനിമാ ചിത്രീകരണവും പുതിയ കാലത്തെ രീതികളെയും കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ ലാൽ ജോസ്.
താൻ ഒമ്പതുവർഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആളാണെന്നും എന്നാൽ ഇപ്പോൾ തന്റെ കൂടെ രണ്ടോ മൂന്നോ വർഷം പ്രവർത്തിച്ച അസിസ്റ്റന്റ് ഡയറക്ടർമാർപോലും സ്വന്തമായി സിനിമ ചെയ്യാൻ ഇറങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു തെറ്റാണെന്നല്ല, കാലത്തിന്റെ വേഗമാണ് ചൂണ്ടിക്കാട്ടുന്നത്. ആർക്കും സിനിമ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. നിങ്ങളുടെ മനസ്സിൽ സിനിമയുണ്ടെങ്കിൽ, പറയാനൊരു കഥയുണ്ടെങ്കിൽ നാലഞ്ച് പണക്കാരായ സുഹൃത്തുക്കൾ പത്തുലക്ഷം രൂപ വീതമെടുത്താൽ സിനിമ സംഭവിക്കും.

അനലോഗിൽ ചെയ്യുന്ന സമയത്ത് എത്ര അടി ഫിലിം ഷൂട്ട് ചെയ്യണം എന്നതൊക്കെ വലിയ വിഷയമായിരുന്നു. ഇറക്കുമതി ചെയ്യുന്ന വില കൂടിയ സാധനമാണ് ഫിലിം റോൾ എന്ന കാര്യമോർക്കുക. അന്നൊക്കെ ഹൈസ്പീഡ് സീൻ ഷൂട്ട് ചെയ്യണമെങ്കിൽ പ്രൊഡ്യൂസറുടെ കാലുപിടിക്കണം. ഇന്നിപ്പോൾ എത്ര വേണമെങ്കിലും ഷൂട്ട് ചെയ്യാം. രണ്ടോ മൂന്നോ ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗ് ടേബിളിൽ വെച്ചാണ് സിനിമ പിറക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story