Times Kerala

ക്ലാസ് മുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ‘വിവാഹം’; വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി

 
ക്ലാസ് മുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ‘വിവാഹം’; വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി

ഈസ്റ്റ് ഗോദാവരി: ക്ലാസ് മുറിയില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ വിവാഹിതരായി. വിവാഹം നടക്കുന്ന ദൃശ്യങ്ങള്‍ സഹപാഠികള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിഡിയോ വൈറലായതോടെ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. രാജമഹേന്ദ്രവരത്തെ സര്‍ക്കാര്‍ ജൂനിയര്‍ കോളജിലാണ് സംഭവം. ഇവിടത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ വച്ച് വിവാഹച്ചടങ്ങു നടത്തുകയായിരുന്നു.കുട്ടികളുടെ മാതാപിതാക്കളോ സ്‌കൂള്‍ മാനേജ്മന്റോ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ല.പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ ആണ് കേസെടുക്കുകയായിരുന്നു. സംഭവം വനിതാ ശിശുക്ഷേത്ര വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വിഡിയോ വൈറല്‍ ആയതിനു പിന്നാലെ വിവാഹിതരായ വിദ്യാർത്ഥികളെ സ്‌കൂൾ മാനേജ്‌മെന്റ് ടിസി നല്‍കിയ പറഞ്ഞയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ കോളജ് ഭരണാധികാരികള്‍ വിസമ്മതിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Topics

Share this story