Times Kerala

കരുതിയിരിക്കുക, വ്യാജ കോവിഡ് വാക്‌സിനുകള്‍ വിപണിയിലെത്തിയേക്കാം; മുന്നറിയിപ്പുമായി ഇന്റര്‍പോള്‍

 
കരുതിയിരിക്കുക, വ്യാജ കോവിഡ് വാക്‌സിനുകള്‍ വിപണിയിലെത്തിയേക്കാം; മുന്നറിയിപ്പുമായി ഇന്റര്‍പോള്‍

ഡല്‍ഹി: വ്യാജ കോവിഡ് വാക്‌സിനുകള്‍ വിപണിയിലെത്താനുള്ള സാധ്യതയുണ്ടെന്നും, കരുതിയിരിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍. ഇന്റര്‍നെറ്റിലൂടെയും അല്ലാതെയും വ്യാജ വാക്‌സിനുകളുടെ പരസ്യം നല്‍കാനും വില്‍ക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റര്‍പോള്‍ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വ്യാജ വാക്‌സിനുകളുമായി ബന്ധപ്പെട്ട് 194 രാജ്യങ്ങള്‍ക്ക് ഓറഞ്ച് നോട്ടീസാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിനുകളുടെ അനധികൃത പരസ്യങ്ങള്‍, കൃത്രിമം കാണിക്കല്‍, മോഷണം തുടങ്ങിയവ തടയാന്‍ തയാറെടുക്കണമെന്ന് നോട്ടിസില്‍ പറയുന്നു. ഫൈസര്‍ കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് യുകെ സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ഇന്റര്‍പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വാക്‌സിന്‍ വിതരണശൃംഖലയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വ്യാജ വസ്തുക്കള്‍ വില്‍പന നടത്തുന്ന വെബ്‌സൈറ്റുകള്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും പൊലീസ് ഓഗനൈസേഷനുകള്‍ക്ക് ഇന്റര്‍പോള്‍ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.ഇത്തരം വാക്‌സിനുകള്‍ ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കിയേക്കാമെന്നും ഇന്റര്‍പോള്‍ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Related Topics

Share this story