Times Kerala

ജമ്മു കാശ്മീർ മാപ്പിൽ തെറ്റ് :നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഐടി മന്ത്രാലയം

 
ജമ്മു കാശ്മീർ മാപ്പിൽ തെറ്റ് :നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഐടി മന്ത്രാലയം

 

ന്യൂഡൽഹി: വിക്കിപീഡിയ വെബ്‌സൈറ്റില്‍ ജമ്മു കശ്മീരിനെക്കുറിച്ച് നല്‍കിയിരിക്കുന്ന മാപ്പ് തെറ്റാണെന്നും, അത് നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഐടി മന്ത്രാലയം മുന്നറിയിപ്പ് നൽകി . ഇന്ത്യാ-ഭൂട്ടാന്‍ ബന്ധം വിവരിക്കുന്നിടത്താണ് തെറ്റായ മാപ്പ് നൽകിയിരിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.

പരാതിയെ തുടര്‍ന്ന് നവംബര്‍ 27ന് ഐടി മന്ത്രാലയം വിക്കിപ്പീഡിയയോട് തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ വിക്കിപീഡിയ നടപടി സ്വീകരിച്ചിട്ടില്ല .തുടർന്നാണ് കേസ് എടുക്കുന്നതിനെ കുറിച്ചും, നിരോധനത്തെ കുറിച്ചും ആലോചിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുകയുണ്ടായത്. ഐടി ആക്ട് 2000ത്തിന്റെ സെക്ഷന്‍ 69എ പ്രകാരമുള്ള നടപടിയായിരിക്കും സർക്കാർ എടുക്കുക.

Related Topics

Share this story