Times Kerala

ബുറേവി ചുഴലിക്കാറ്റ്; പൊന്മുടിയിൽ നിന്ന് അഞ്ഞൂറോളം പേരെ മാറ്റി പാര്‍പ്പിച്ചു

 
ബുറേവി ചുഴലിക്കാറ്റ്; പൊന്മുടിയിൽ നിന്ന് അഞ്ഞൂറോളം പേരെ മാറ്റി പാര്‍പ്പിച്ചു

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് പൊന്മുടിയിലൂടെ കടന്നു പോകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ലയങ്ങളില്‍ താമസിച്ച അഞ്ഞൂറോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി പാർപ്പിച്ചു. കെഎസ്ആർടിസി ബസുകളിൽ ആനപ്പാറ ഹൈസ്‌കൂളിൽ തുടങ്ങിയ ക്യാംപിലേക്കാണ് ഇവരെ മാറ്റുന്നത്. ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ തോതിൽ സജ്ജമാക്കിയിട്ടുണ്ട്.ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ആരെങ്കിലും ആശുപത്രിയിലെത്തിയാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ തയ്യാറാണ്. നിലവിൽ ബുറേവി ചുഴലിക്കാറ്റ് പാമ്പന് സമീപമെത്തിയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

Related Topics

Share this story