Times Kerala

എപ്പോഴും എനിയ്ക്കൊപ്പം നിൽക്കുന്ന എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവൻ..;പ്രിയങ്ക ചോപ്ര

 
എപ്പോഴും എനിയ്ക്കൊപ്പം നിൽക്കുന്ന എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവൻ..;പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും നിക് ജൊനൊസിന്റെയും രണ്ടാം വിവാഹവാർഷികമാണിന്ന് .സോഷ്യൽ മീഡിയയിൽ നിക് പ്രിയങ്കക്കായി ആശംസകൾ അറിയിച്ചിരിക്കുകയാണ് .ഒപ്പം വിവാഹത്തിന്റെ ചിത്രങ്ങളും നിക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വളരെയേറെ അദ്ഭുതപ്പെടുത്തുന്ന, പ്രചോദിപ്പിക്കുന്ന, സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്തിട്ട് രണ്ടു വർഷം. ഹാപ്പി ആനിവേഴ്സറി പ്രിയങ്ക. ഐ ലൗവ് യു’’ എന്നായിരുന്നു ചിത്രം പങ്കുവച്ച് നിക് ജൊനാസ് കുറിച്ചത്.

നിക്കിന് ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്രയും ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ‘എപ്പോഴും എനിയ്ക്കൊപ്പം നിൽക്കുന്ന എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവന് ആശംസകൾ എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്.

Related Topics

Share this story