Times Kerala

സംയുക്ത മേനോൻ ചിത്രം ‘എരിഡ’യുടെ പുതിയ പോസ്റ്റർ അവളുടെ രാവുകളിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ എന്ന് ആരാധകര്‍.!

 
സംയുക്ത മേനോൻ ചിത്രം ‘എരിഡ’യുടെ പുതിയ പോസ്റ്റർ അവളുടെ രാവുകളിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ എന്ന് ആരാധകര്‍.!

സംയുക്ത മേനോനെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എരിഡ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഗ്ലാമര്‍ ലുക്കിലാണ് സംയുക്ത പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംയുക്ത അവളുടെ രാവുകള്‍ എന്ന സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. ചിത്രത്തിന്റെ പേര് എരിഡ എന്നത് ഗ്രീക്ക് പദമാണ്. ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് സംയുക്ത ചിത്രത്തില്‍ എത്തുന്നത്. .

Related Topics

Share this story