Times Kerala

ഡ്രൈ  ഡേയിൽ മദ്യം വിറ്റത് എക്‌സസൈസ് ഉദ്യോഗസ്ഥന്; 11 ലിറ്റർ മദ്യവുമായി 51 കാരൻ അറസ്റ്റിൽ 

 
ഡ്രൈ  ഡേയിൽ മദ്യം വിറ്റത് എക്‌സസൈസ് ഉദ്യോഗസ്ഥന്; 11 ലിറ്റർ മദ്യവുമായി 51 കാരൻ അറസ്റ്റിൽ 

കൊച്ചി: ഡ്രൈഡേയിൽ അനധികൃത മദ്യ വില്പന നടത്തിയ 51 കാരൻ അറസ്റ്റിൽ. ഇരുമ്പനം സ്വദേശി ആലികുഴിയിൽ എ.പി. വിൽസൻ ആണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മറ്റു ദിവസങ്ങളിൽ ബവ്ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്തു മദ്യം വാങ്ങി ശേഖരിച്ചുവച്ച ശേഷം അവധി ദിവസങ്ങളിൽ ആവശ്യക്കാർക്ക് മദ്യം വിൽക്കുകയാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ വിലാപനക്കായി ശേഖരിച്ചിരുന്ന അരലീറ്ററിന്റെ 22 കുപ്പികളാണ് എക്‌സൈസ് പരാതിയിൽ നിന്നും പിടിച്ചെടുത്തത്. 390 രൂപയുടെ ഒരു കുപ്പിമദ്യം 600 രൂപയ്ക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മദ്യം ആവശ്യപ്പെട്ട് എക്‌സൈസ്ഉദ്യോഗസ്ഥരും ഇയാളെ സമീപിച്ചു. ഇതോടെയാണ് ഇയാൾ പിടിയിലാകുന്നത്.

Related Topics

Share this story