Times Kerala

മൂന്നാം മുറ വേണ്ട, രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

 
മൂന്നാം മുറ വേണ്ട, രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും, ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികൾക്കും ഇത് ബാധകമാണെന്ന് കോടതി അറിയിച്ചു. സിസിടിവി സ്ഥാപിക്കുമ്പോൾ രാത്രി കാഴ്ച സംവിധാനമുള്ള ക്യാമറകൾ തന്നെ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പഞ്ചാബിലെ കസ്റ്റഡി മർദനക്കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക പരാമർശം. ക്യാമറകൾ സ്ഥാപിക്കണമെന്ന് 2018ൽ കോടതി ഉത്തരവിട്ടിട്ടും ഇതുവരെ പാലിക്കപ്പെടാത്തതിലെ നീരസവും കോടതിയോ അറിയിച്ചു.ചോദ്യം ചെയ്യുന്ന മുറികൾ, ലോക്അപ്പുകൾ, അകത്തേക്കും പുറത്തേക്കമുള്ള വഴികൾ, വരാന്തകൾ, റിസപ്ഷൻ, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, എന്നിവിടങ്ങളിലെല്ലാം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം.
നർകോടിക്സ് കൺ‍ട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ് തുടങ്ങിയ ഏജൻസികൾക്കും ഇത് ബാധകമാണെന്ന് കോടതി അറിയിച്ചു. മാത്രമല്ല വിഡിയോ, ഓഡിയോ റെക്കോഡിങ്ങുകൾ 18 മാസം വരെ തെളിവായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. സിസിടിവി ക്യാമറകൾ സഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജനുവരി 27 ന് ഇതു സംബന്ധിച്ച് കേസ് കോടതി വീണ്ടും പരിഗണിക്കും.

Related Topics

Share this story