Times Kerala

ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സീൻ ഇന്ത്യയിൽ ഉടൻ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്ട്

 
ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സീൻ ഇന്ത്യയിൽ ഉടൻ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്ട്

ഡൽഹി: ഫൈസർ കമ്പനി വികസിപ്പിച്ച കോവിഡ് വാക്സിൻ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമായേക്കില്ലെന്ന് റിപ്പോർട്ടുകൾ. യുകെയുടെ അനുമതി ലഭിച്ച വാക്സിൻ അടുത്ത ആഴ്ച മുതൽ ജനങ്ങളിലേക്ക് എത്തുമെങ്കിലും ഇന്ത്യയിൽ നിലവിൽ വാക്സിൻ ലഭ്യമാകില്ലെന്ന് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ വാക്സീന് അനുമതി ലഭിക്കണമെങ്കിൽ ഇവിടെ പരീക്ഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഫൈസറോ, പങ്കാളികളായ മറ്റു കമ്പനികളോ ഇതുവരെ ഇന്ത്യയിൽ ഇതിനായുള്ള പരീക്ഷണങ്ങൾ നടത്താനുള്ള അനുമതി തേടിയിട്ടില്ല.ഇനി ഫൈസർ ഏതെങ്കിലും ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തം ഉണ്ടാക്കിയാലും രാജ്യത്ത് വാക്സീൻ ലഭിക്കണമെങ്കിൽ കാലതാമസം എടുക്കുമെന്നാണ് റിപ്പോർട്ട് . ഇന്ത്യയിൽ വാക്സീൻ പരീക്ഷണങ്ങൾക്ക് അനുമതി നൽകുന്നത് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്. ഇതുവരെ അനുമതി ലഭിച്ച വാക്സീനുകൾ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്.

Related Topics

Share this story