Times Kerala

നിങ്ങൾ എന്‍റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു..; ‘ഗൃഹലക്ഷ്മി’ക്കെതിരെ കനി കുസൃതി.!

 
നിങ്ങൾ എന്‍റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു..; ‘ഗൃഹലക്ഷ്മി’ക്കെതിരെ കനി കുസൃതി.!

‘ഗൃഹലക്ഷ്മി’ മാസികയ്‍ക്കെതിരെ നടി കനി കുസൃതി. ഗൃഹലക്ഷ്മിയുടെ ഏറ്റവും പുതിയ പതിപ്പിന്‍റെ കവർ ചിത്രത്തിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. എന്‍റെ രോമാവൃതമായ കൈകളും തൊലിയുടെ നിറവുമൊക്കെ എവിടെയെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കനി ചോദിച്ചിരിക്കുന്നത്. നിങ്ങൾ എന്‍റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു, കനി ഇൻസ്റ്റ സ്റ്റോറിയിൽ കുറിച്ചിരിക്കുകയാണ്.

ഷൂട്ടിന് മുമ്പ് ഞാനെന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. ഈ ചിത്രമെങ്കിലും നീതി പുലർത്തി. എന്നാൽ കവർ ഫോട്ടോയിൽ ഇത് മാറ്റാൻ നിങ്ങൾ നിർബന്ധിതരായത് എന്തുകൊണ്ടാണ് എന്ന് നടി ചോദിച്ചിരിക്കുകയാണ്.

മാസികയുടെ അകത്ത് ചില ചിത്രങ്ങൾ ശരിയായ രീതിയിൽ നൽകിയിട്ടുണ്ടെങ്കിലും മാസികയുടെ കവറിൽ തന്നെ വെളുപ്പിച്ചെടുത്തതിനെയാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്. നടിക്ക് പിന്തുണയുമായി നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Related Topics

Share this story