Times Kerala

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയ നിലയിൽ; അമ്മയെ കാണാനില്ല

 

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ. ഇന്ന് രാവിലെ നാട്ടുകാരാണ് സംഭവം കണ്ടത്. വീടിനു ചുറ്റും രക്തക്കറ കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. അതേസമയം, കുഞ്ഞിന്റെ അമ്മയെ കാണാനില്ലെന്നാണ് റിപ്പോർട്ട്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Topics

Share this story