Times Kerala

‘ജല്ലിക്കട്ടി’ന് ആദരവുമായി അമുലിന്‍റെ ഡൂഡില്‍.!

 
‘ജല്ലിക്കട്ടി’ന് ആദരവുമായി അമുലിന്‍റെ ഡൂഡില്‍.!

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇന്ത്യയിൽ നിന്നുള്ള ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരിക്കുകയാണ്. ഇപ്പോഴിതാ ജല്ലിക്കട്ടിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് രംഗത്തിരിക്കുകയാണ് അമുലിന്‍റെ ഡൂഡില്‍.

‘ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ട് ഇട്ടുകൊണ്ടാണ് ഡൂഡില്‍ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അമുൽ ഗേളും ജല്ലിക്കട്ട് നായകനായ ആന്‍റണി വര്‍ഗ്ഗീസും പോത്തും ഓസ്കാർ ട്രോഫിയുമാണ് ഡൂഡിലുള്ളത്. പ്ലേറ്റില്‍ വെണ്ണയും കൈയ്യിൽ കത്തിയുമായി നില്‍ക്കുകയാണ് അമുല്‍ ഗേൾ. കൈയ്യിൽ റോപ്പുമായി നിൽക്കുകയാണ് നായകൻ, ഇതിനിടയിൽ വെണ്ണ രുചിച്ചുനോക്കുന്നുമുണ്ട്. ഇതൊക്കെ നോക്കി നിൽക്കുകയാണ് പോത്ത്. മൂവരുടേയും കണ്ണ് ഓസ്കാ‍ർ ട്രോഫിയിലാണ്.

Related Topics

Share this story