Times Kerala

ബുറെവി അടുക്കുന്നു; തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത

 
ബുറെവി അടുക്കുന്നു; തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത

ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരം തുടരാനിരിക്കെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.  തമിഴ്‌നാട് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ വീതം കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളിലും, രാമനാഥപുരം, തിരുനെൽവേലി എന്നിവിടങ്ങളില്‍ മൂന്ന് ടീമുകളെയും മധുരയിലും കടലൂരിലും ഒരോ ടീമുകളെ വീതവും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയിൽ നിന്നുള്ള 14 ടീമുകളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു.ദക്ഷിണ തമിഴ്‌നാട്, തെക്കൻ കേരളം എന്നിവിടങ്ങളിലെ തീരങ്ങളിലാണ് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉച്ചയോടെ പാമ്പൻ, കന്യകുമാരി എന്നിവിടങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

Related Topics

Share this story