Times Kerala

28 വർഷം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ.!

 
28 വർഷം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ.!

28 വർഷത്തോളം മകനെ അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ട സ്ത്രീ അറസ്റ്റിൽ. സ്വീഡനിലെ തെക്കൻ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ അപ്പാർട്ട്മെന്റിലാണു യുവാവിനെ ദീർഘകാലമായി പൂട്ടിയിട്ടിരുന്നത്. 12 വയസ്സുള്ളപ്പോൾ അമ്മ മകന്റെ സ്‌കൂൾ പഠനം അവസാനിപ്പിക്കുകയും അപ്പാർട്ട്‌മെന്റിനുള്ളിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണു റിപ്പോർട്ടുകൾ. 70 വയസ്സായ അമ്മയെ ചികിത്സാർഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ഒരു ബന്ധുവാണു വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട ഇപ്പോൾ 40 വയസ്സ് കഴിഞ്ഞ മകനെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ പല്ലുകളുണ്ടായിരുന്നില്ലെന്നും. സംസാരശേഷി പരിമിതമായിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കുറ്റകൃത്യങ്ങൾ അമ്മ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷൻ അതോറിറ്റി അറിയിച്ചു. യുവാവിനെ പൂട്ടിയ മുറിയിൽ മൂത്രവും അഴുക്കും പൊടിയും ഉണ്ടായിരുന്നെന്നും ദുർ‌ഗന്ധം പരന്നിരുന്നെന്നും ബന്ധു പ്രാദേശിക മാധ്യമത്തോടു പറഞ്ഞു.

Related Topics

Share this story