Times Kerala

എച്ച്ഡിഎഫ്‌സി ലൈഫും എച്ച്ഡിഎഫ്‌സി എര്‍ഗോയും ചേര്‍ന്ന് അവതരിപ്പിക്കുന്നു ‘ക്ലിക്ക് ടു പ്രൊട്ടക്റ്റ് കൊറോണ കവച്’ പോളിസി

 
എച്ച്ഡിഎഫ്‌സി ലൈഫും എച്ച്ഡിഎഫ്‌സി എര്‍ഗോയും ചേര്‍ന്ന് അവതരിപ്പിക്കുന്നു ‘ക്ലിക്ക് ടു പ്രൊട്ടക്റ്റ് കൊറോണ കവച്’ പോളിസി

മുംബൈ: ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സിയും പ്രമുഖ നനോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി എര്‍ഗോയും ചേര്‍ന്ന് ‘ക്ലിക്ക് ടു പ്രൊട്ടക്റ്റ് കൊറോണ കവച്’ എന്ന പുതിയൊരു പോളിസി അവതരിപ്പിച്ചു. എച്ച്ഡിഎഫ്‌സി ലൈഫിന്റെ ക്ലിക്ക് ടു പ്രൊട്ടക്റ്റ് 3ഡി പ്ലസും എച്ച്ഡിഎഫ്‌സി എര്‍ഗോയുടെ കൊറോണ കവചും യോജിപ്പിച്ച് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താവിന് സമ്പൂര്‍ണ സാമ്പത്തിക സംരക്ഷണം നല്‍കുന്നതാണ് പുതിയ പോളിസി.

വിപണിയിലെ ഏറ്റവും വഴക്കമുള്ളതും കസ്റ്റമൈസ് ചെയ്തിട്ടുള്ളതുമായ ടേം പ്ലാനാണ് എച്ച്ഡിഎഫ്‌സി ലൈഫിന്റെ ക്ലിക്ക് ടു പ്രൊട്ടക്റ്റ് 3ഡി പ്ലസ്. കോവിഡ്-19 പൊസിറ്റീവായി ആശുപത്രിയിലാകുന്നവര്‍ക്ക് കവറേജ് നല്‍കുന്നതിനായി ഈ വര്‍ഷം ആദ്യം തുടങ്ങിയതാണ് എച്ച്ഡിഎഫ്‌സി എര്‍ഗോയുടെ കൊറോണ കവച്.

ഇവ രണ്ടും ചേര്‍ന്ന ക്ലിക്ക് ടു പ്രൊട്ടക്റ്റ് കൊറോണ കവച് രണ്ട് പോളിസികളുടെയും നേട്ടങ്ങള്‍ നല്‍കുന്നു. വ്യക്തിക്ക് എച്ച്ഡിഎഫ്‌സി ലൈഫിന്റെ ക്ലിക്ക് ടു പ്രൊട്ടക്റ്റ് 3ഡി പ്ലസ് നല്‍കുന്ന ഓപ്ഷനുകളില്‍ നിന്നും പ്രീമിയം കുറയ്ക്കല്‍ ഉള്‍പ്പടെ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ആകസ്മികമായി സ്ഥിര വൈകല്യം സംഭവിക്കുകയോ ഗുരുതരമായ രോഗം കണ്ടെത്തുകയോ ചെയ്യുന്നവര്‍ക്കുള്ളതാണ് പ്രീമിയം ഇളവുകള്‍. കോവിഡ്-19 പൊസിറ്റീവാകുന്നവര്‍ക്ക് ആംബുലന്‍സ് ചാര്‍ജുകള്‍, വീട്ടിലെ ശൂശ്രൂഷാ ചെലവ്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും പിമ്പുമുള്ള ചെലവ് തുടങ്ങിയ ചെലവുകള്‍ക്കുള്‍പ്പടെ പോളിസി കവറേജ് നല്‍കുന്നു.

സംയോജിത ഉല്‍പ്പന്നം കൊറോണ കവചിനു കീഴില്‍ രണ്ടു തരത്തിലുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. വ്യക്തിപരമായാലും കുടുംബ ഫ്‌ളോട്ടര്‍ കവര്‍ ആയാലും കോവിഡ്-19 കവര്‍ പങ്കാളിക്കും ആശ്രിതരായ 25 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൂടി ലഭിക്കും.

കൊറോണ കവച് ആശുപത്രി ചികില്‍സയ്ക്കും വീട്ടിലെ ശുശ്രൂഷകള്‍ക്കും ആയൂഷ് ചികില്‍സയ്ക്കും ആശുപത്രിക്കു മുമ്പും പിമ്പുമുള്ള ചെലവുകള്‍ക്ക് കവറേജ് നല്‍കുന്നു.
പോളിസി കാലാവധിയും ഉറപ്പു നല്‍കുന്ന തുകയും രണ്ടു പോളിസികള്‍ക്കും വ്യത്യസ്തമാണ്. തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് ക്ലിക്ക് ടു പ്രൊട്ടക്റ്റ് 3ഡി പ്ലസ് പോളിസിയുടെ കാലാവധിയും തുകയും തെരഞ്ഞെടുക്കാന്‍ ഉല്‍പ്പന്നം അവസരം നല്‍കുന്നുണ്ട്. കോവിഡ്-19 കവറേജ് തുക 50,000 രൂപ മുതല്‍ അഞ്ചു ലക്ഷംവരെ തെരഞ്ഞെടുക്കാനും 3.5/6.5/9.5 മാസങ്ങള്‍ കാലാവധിയായി തെരഞ്ഞെടുക്കാനും അവസരമുണ്ട്.

പകര്‍ച്ചവ്യാധി ജീവിതത്തിന്റെ പല മേഖലകളെയും ബാധിച്ചു, പൊതുവെ ഒരു അനിശ്ചിതാവസ്ഥയ്ക്കു വഴിയൊരുക്കിയെന്നും അതിലൊന്നാണ് കോവിഡ്-19 പൊസിറ്റീവായാലുള്ള ചികില്‍സാ ചെലവെന്നും ഇത് കുടുംബത്തിന്, പ്രത്യേകിച്ച് ഏകാംഗ വരുമാനമാനത്തെ ആശ്രയിക്കുന്ന കുടുംബമാണെങ്കില്‍, സാമ്പത്തിക തിരിച്ചടിയാകുമെന്നും എച്ച്ഡിഎഫ്‌സി ലൈഫ് ചീഫ് ആക്ച്ച്വറിയും അപ്പോയിന്റഡ് ആക്ച്ച്വറിയുമായ ശ്രീനിവാസന്‍ പാര്‍ത്ഥസാരഥി പറഞ്ഞു.

സാമ്പത്തിക സുരക്ഷിതത്വം ഈ ഘട്ടത്തില്‍ അനിവാര്യമാണ്. കുടുംബത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ ഉപഭോക്താക്കള്‍ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. ക്ലിക്ക് ടു പ്രൊട്ടക്റ്റ് കൊറോണ കവച് നിലവിലെ പകര്‍ച്ചവ്യാധിയില്‍ നിന്നും പൂര്‍ണ സാമ്പത്തിക സംരക്ഷണം ഉറപ്പു നല്‍കുന്നു. ലൈഫ് കവര്‍ തരുന്നതിനൊപ്പം ഉല്‍പ്പന്നം കുടുംബാംഗങ്ങളെ കൂടി ചേര്‍ക്കാനുള്ള അവസരം നല്‍കുന്നു.

Related Topics

Share this story