Times Kerala

ആര്യ ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.!

 
ആര്യ ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.!

ആര്യ നായകനാക്കി പാ രഞ്ജിത്ത് ചിത്രം ഒരുക്കുന്ന ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബോക്‌സര്‍ ആയുള്ള ആര്യയുടെ രൂപമാറ്റമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോക്‌സിംഗ് റിങ്ങിനുള്ളില്‍ ആര്യ നില്‍ക്കുന്നതായാണ് പോസ്റ്റര്‍.

1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്‌സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുക. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. ആര്യയുടെ മുപ്പതാമത് ചിത്രം കൂടിയാണ് സര്‍പ്പാട്ട.

Related Topics

Share this story