Times Kerala

ഞാൻ ട്രാന്‍സ്ജന്‍ഡറാണ്..;വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയട്ട് പേജ്.!

 
ഞാൻ ട്രാന്‍സ്ജന്‍ഡറാണ്..;വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയട്ട് പേജ്.!

താന്‍ ട്രാന്‍സ്ജന്‍ഡറാണെന്ന് വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയട്ട് പേജ്. മുന്‍പ് എല്ലന്‍ പേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം വെളിപ്പെടുത്തലിനു പിന്നാലെയാണ് പേരു മാറ്റിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. ജൂണോ, അംബ്രല്ല അക്കാദമി തുടങ്ങിയ വര്‍ക്കുകളിലൂടെ ശ്രദ്ധേയയായ നടിയാണ് എലിയട്ട്. ഓസ്‌കര്‍ നാമനിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.

”ഞാന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് നിങ്ങളോട് പങ്കുവെക്കുന്നു. എന്റെ സര്‍വ്വനാമം പുല്ലിംഗമാണ്. പേര് എലിയട്ട് എന്നുമാണ്. ഇതെഴുതുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇവിടെ, ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ച മികച്ച വ്യക്തിത്വങ്ങള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒടുവില്‍, സ്വത്വത്തെ പിന്തുടരാന്‍ കഴിഞ്ഞതില്‍ എനിക്ക് എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ട്രാന്‍സ് സമൂഹത്തിലെ ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതല്‍ സ്‌നേഹമുള്ളതാക്കുന്നതിനായി നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്കും ധൈര്യത്തിനും അനുകമ്പയ്ക്കും നന്ദി. കൂടുതല്‍ സമത്വ സുന്ദരമായ ഒരു സമൂഹത്തിനു വേണ്ടി കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും.”- എലിയട്ട് കുറിച്ചു.

Related Topics

Share this story