Times Kerala

എനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു, ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്, പക്ഷെ ഞാന്‍ ഒരു അമ്മയായതിന് ശേഷം അതിന് മാറ്റം വന്നു..;ജൂഹി ചൗള

 
എനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു, ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്, പക്ഷെ ഞാന്‍ ഒരു അമ്മയായതിന് ശേഷം അതിന് മാറ്റം വന്നു..;ജൂഹി ചൗള

മലയാളികൾക്ക് ഏറെ പരിചിതയായ ബോളിവുഡ് താരമാണ് ജൂഹി ചൗള.ഇപ്പോളിതാ കരിയറിന്റെ തുടക്കത്തില്‍ കുട്ടികളെ ശല്യമായി കണ്ടിരുന്ന വ്യക്തിയാണ് താനെന്ന് തുറന്നുപറഞ്ഞ് ജൂഹി ചൗള. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ ഈ തുറന്നുപറച്ചില്‍. കുട്ടികളോട് ഇഷ്ടമില്ലാതിരുന്ന തന്റെ മനോഭാവം അമ്മയായതോടെ പൂര്‍ണമായും മാറിയെന്നും നടി പറഞ്ഞു. ജാന്‍വി, അര്‍ജ്ജുന്‍ എന്നീ രണ്ട് മക്കളുടെ അമ്മയാണ് ജൂഹി.

കരിയറിന്റെ തുടക്ക കാലത്തെ പല ചിത്രങ്ങളിലും കുട്ടികള്‍ക്കൊപ്പം ജൂഹി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും തനിക്ക് അവരോട് ഒരുതരത്തിലുള്ള സ്നേഹവും തോന്നിയിട്ടില്ലെന്ന് പറയുകയാണ് ജൂഹി. സഹം ഹേ രഹി പ്യാര്‍ കേ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും സത്യം പറഞ്ഞാന്‍ എനിക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു. ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പക്ഷെ ഞാന്‍ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. അത് എന്നില്‍ മാറ്റമുണ്ടാക്കി, അഭിമുഖത്തില്‍ ജൂഹി പറഞ്ഞു.

Related Topics

Share this story