Times Kerala

ബുറേവി: നീണ്ടകര, ശക്തികുളങ്ങര ഭാഗത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകള്‍ തിരികെ എത്തിയില്ല, 25-ഓളം ബോട്ടുകള്‍ ഉള്‍ക്കടലിൽ

 
ബുറേവി: നീണ്ടകര, ശക്തികുളങ്ങര ഭാഗത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകള്‍ തിരികെ എത്തിയില്ല, 25-ഓളം ബോട്ടുകള്‍ ഉള്‍ക്കടലിൽ

കൊല്ലം: ബുറേവി ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം ഒട്ടുക്കും കനത്ത ജാഗ്രതയിലാണ്. നിലവിലെ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ, കൊല്ലം നീണ്ടകര, ശക്തികുളങ്ങര ഭാഗത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകള്‍ തിരികെ എത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. 25-ഓളം ബോട്ടുകള്‍ ഉള്‍ക്കടലിൽ ഉള്ളതായാണ് സൂചന. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കോസ്റ്റല്‍ പൊലീസ് ആരംഭിച്ചു.ബോട്ടുകളോട് തിരികെ വരാന്‍ കോസ്റ്റല്‍ പൊലീസ് ആവശ്യപ്പെട്ടെങ്കില്‍ തൊഴിലാളികള്‍ വിസമ്മതിക്കുകയാണെന്നാണ് വിവരം.തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി മാറിയതോടെയാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരികെ വരാന്‍ നിര്‍ദ്ദേശം നല്‍കിയത്. തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Related Topics

Share this story