Times Kerala

സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ വേറൊരു രീതിയിലായിരുന്നു സിനിമ വിചാരിച്ചത്, എന്നാല്‍ സിനിമ കണ്ടപ്പോള്‍ അത് ഒരു സാധാരണ മസാല സിനിമയാണ്, ഞാന്‍ അതില്‍ ഉണ്ടാവേണ്ട ആവശ്യമില്ലായിരുന്നുവെന്ന് തോന്നി..;ലക്ഷ്മി ഗോപാല സ്വാമി

 
സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ വേറൊരു രീതിയിലായിരുന്നു സിനിമ വിചാരിച്ചത്, എന്നാല്‍ സിനിമ കണ്ടപ്പോള്‍ അത് ഒരു സാധാരണ മസാല സിനിമയാണ്, ഞാന്‍ അതില്‍ ഉണ്ടാവേണ്ട ആവശ്യമില്ലായിരുന്നുവെന്ന് തോന്നി..;ലക്ഷ്മി ഗോപാല സ്വാമി

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി.മണിക്കുട്ടന്‍ നായകനായ വിനയന്‍ ചിത്രത്തില്‍ അമ്മ വേഷത്തില്‍ ലക്ഷ്മി ഗോപാലസ്വാമി എത്തിയത് നായികയായി സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു. ഈ ചിത്രത്തെ കുറിച്ച് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. അത് അന്ന് നല്ല ഒരു തീരുമാനം അല്ലായിരുന്നു എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. ചില സമയത്ത് നമ്മള്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുമ്‌ബോള്‍ വളരെ എക്സൈറ്റഡാവാറുണ്ട്.

‘അത് മോശം പടമാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല. അന്ന് വിനയന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചത് നല്ലൊരു അനുഭവമായിരുന്നു. മുന്‍പ് ചെയ്യാന്‍ മടിച്ച കാര്യങ്ങളെല്ലാം അതില്‍ ചെയ്തപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് വന്നു. അതില്‍ അഭിനയിച്ച ശേഷം ഞാന്‍ ഒരു ബെറ്റര്‍ ആക്ടറായി മാറി. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ വേറൊരു രീതിയിലായിരുന്നു സിനിമ വിചാരിച്ചത്. എന്നാല്‍ സിനിമ കണ്ടപ്പോള്‍ അത് ഒരു സാധാരണ മസാല സിനിമയാണ് ഞാന്‍ അതില്‍ ഉണ്ടാവേണ്ട ആവശ്യമില്ലായിരുന്നുവെന്ന് തോന്നി. പിന്നെ എയര്‍പോര്‍ട്ടില്‍ വെച്ചൊക്ക കണ്ടപ്പോള്‍ ആളുകളും പറഞ്ഞിരുന്നു.

എന്തിനാണ് മാഡം നായികാ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് അത്തരം റോളുകള്‍ ചെയ്തതെന്ന്. ചില സമയങ്ങളില്‍ നമ്മുടെ തീരുമാനങ്ങള്‍ ശരിയായി വരണമെന്നില്ല എന്നാണ് അന്ന് എനിക്ക് തോന്നിയത്.” അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

Related Topics

Share this story