Times Kerala

സ്നേഹം യാചിച്ചു വാങ്ങരുത്, അങ്ങിനെയുള്ള സ്നേഹം നിലനില്‍ക്കുകയില്ല,സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്, മൗനമായി പിന്മാറണം..;ഫേസ്ബുക്ക് പോസ്റ്റുകളില്‍ മുഴുവന്‍ നിരാശ! വൈക്കം വിജയലക്ഷ്മിക്ക് എന്തു പറ്റിയെന്ന് ആരാധകര്‍

 
സ്നേഹം യാചിച്ചു വാങ്ങരുത്, അങ്ങിനെയുള്ള സ്നേഹം നിലനില്‍ക്കുകയില്ല,സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്, മൗനമായി പിന്മാറണം..;ഫേസ്ബുക്ക് പോസ്റ്റുകളില്‍ മുഴുവന്‍ നിരാശ! വൈക്കം വിജയലക്ഷ്മിക്ക് എന്തു പറ്റിയെന്ന് ആരാധകര്‍

മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രതിസന്ധികളെ അതിജീവിച്ച വൈക്കം വിജയലക്ഷ്മിയുടെ ജീവിതം നല്ലൊരു പ്രചോദനമാണ് മറ്റുള്ളവർക്ക് നൽകുന്നത്. ഏകദേശം ഒന്നര മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപെടുന്നത്.

അടുത്തിടെയായി വിജിയുടെ പോസ്റ്റുകൾക്ക് ശോകം ആണല്ലോഫീൽ ചെയ്യുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കൊടുക്കാൻ കഴിയില്ലെങ്കിൽ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാൻ കഴിയില്ല എന്നുള്ള ഒരു പിക്ച്ചർ കോട്ട് ആണ് ആരാധകരിൽ സങ്കടം ഉണ്ടാക്കിയത്. എന്താണ് ഇങ്ങനെ ഒരു പോസ്റ്റു ഇടാനുള്ള കാരണം ഒന്നും മനസ്സിലാകുന്നില്ല ദയവായി വെളിപ്പെടുത്തിയാലും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനിൽക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാൽ വാദിക്കാനും ജയിക്കാനും നിൽക്കരുത്; മൗനമായി പിന്മാറണം എന്ന ഒരു പോസ്റ്റും വിജയലക്ഷ്മിയുടെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചില താരങ്ങളും വിജിയുടെ പോസ്റ്റുകൾക്ക് സപ്പോർട്ട് നൽകുന്നുണ്ട്. എന്നാൽ പേജ് കൈകാര്യം ചെയ്യുന്നവർ ആണോ ഇത്തരം നിരാശയും സങ്കടവും നിറഞ്ഞ പോസ്റ്റുകൾ പങ്കിടുന്നത് എന്ന അഭിപ്രായവും ചിലർ പങ്ക് വയ്ക്കുന്നുണ്ട്.

അനൂപ് എവിടെയെന്നും മാഡത്തിൻ്റെ പോസ്റ്റുകളെല്ലാം വിഷാദഛായ നിറഞ്ഞതാണല്ലോ എന്നും എപ്പോഴും സന്തോഷവതിയായിരിക്കുന്ന മാഡത്തിനിതെന്തു പറ്റി എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഇങ്ങനെയുള്ള പോസ്റ്റുകൾ എഴുതുന്നതിലും നല്ലത് 4 വരി പാടി ഇടാല്ലോ കേൾക്കുന്ന എല്ലാർക്കും സന്തോഷം ആകും അതല്ലേ നല്ലത് എന്നും ചിലർ താരത്തോട് ചോദിക്കുന്നുണ്ട്.

Related Topics

Share this story