കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംപി അഭയ് ഭരദ്വജ് അന്തരിച്ചു. ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു അഭയ് ഭരദ്വജ്. 66 വയസായിരുന്നു.കൊവിഡ് ബാധിച്ച് ചെന്നൈയില്‍ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗുജറാത്തിലെ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനേ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കൊവിഡ് ബാധിതനായി കഴിഞ്ഞ മൂന്ന് മാസമായിചികിത്സയിലായിരുന്നു അഭയ് ഭരദ്വജ്.അഭയ് ഭരദ്വജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Comments are closed.