Times Kerala

അഞ്ചു വയസുകാരനെ ആക്രമിച്ച് അവശനിലയിലാക്കിയ റോട്ട് വീലർ നായയ്ക്ക് ദയാവധം

 
അഞ്ചു വയസുകാരനെ ആക്രമിച്ച് അവശനിലയിലാക്കിയ റോട്ട് വീലർ നായയ്ക്ക് ദയാവധം

അഞ്ചു വയസുകാരനെ ആക്രമിച്ച് അവശനിലയിലാക്കിയ റോട്ട് വീലർ ഇനത്തിൽ പെട്ട നായയെ ദയാവധത്തിന് വിധേയമാക്കും. അതേസമയം, നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ചുവയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു വയസുകാരന്റെ വീട്ടിലെ വളർത്തുനായയായ റോട്ട് വീലർ വീട്ടിൽ വച്ചാണ് കുട്ടിയെ ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണസംഭവം ഉണ്ടായത്.മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ പടിഞ്ഞാറൻ സിഡ്നിയിലെ വെസ്റ്റ്മീഡിലുള്ള കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. ലേക്ക് മാക്വൈറിലാണ് സംഭവം നടന്നത്. അക്രമത്തിന് ഇരയായ കുട്ടിയുടെ കഴുത്തിന്റെ ഇടതുഭാഗത്താണ് നായയുടെ കടിയേറ്റത്. വെസ്റ്റ്മീഡിലെ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കുട്ടിയെ എയർലിഫ്റ്റ് ചെയ്യുന്നതിനു മുമ്പ് അടിയന്തിര ചികിത്സ നൽകിയിരുന്നു.അതേസമയം, അഞ്ചു വയസുകാരനെ ക്രൂരമായി ആക്രമിച്ച റോട്ട് വീലർ വിഭാഗത്തിൽപ്പെട്ട വളർത്തുനായയെ ദയാവധത്തിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Related Topics

Share this story