Times Kerala

വാട്ട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലി തർക്കം; കൊല്ലത്ത് അമ്മാവനെ മരുമകൻ കൊലപ്പെടുത്തി

 
വാട്ട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലി തർക്കം; കൊല്ലത്ത് അമ്മാവനെ മരുമകൻ കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കരയിൽ അമ്മാവനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി. കരീപ്ര ഇലയം ശിവ വിലാസത്തിൽ ശിവകുമാർ (48) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇലയം നിമിഷാലയത്തിൽ നിധീഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. നിധിൻ ഫോണിൽ ഉപയോഗിച്ച വാട്സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി ഇരുവരും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന് ഇലയം മതിലിൽ മുക്കിൽ നിധീഷും മദ്യപിച്ചെത്തിയ ശിവകുമാറും തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഇടപ്പെട്ട് ഇരുവരെയും വീടുകളിലേക്ക് മടക്കി അയച്ചു. പൊലീസ് എത്തുമ്പോൾ മർദനമേറ്റ ശിവകുമാർ അബോധാവസ്ഥയിലായിരുന്നു. പൊലീസ് ശിവകുമാറിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആതിരയാണ് ശിവകുമാറിന്റെ ഭാര്യ. മക്കൾ: അമ്പാടി ആദിത്യൻ, അദ്വൈത്.

Related Topics

Share this story