Times Kerala

സൗദിയില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു

 
സൗദിയില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു

റിയാദ്: സൗദിയില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60)ആണ് മരിച്ചത്. 36 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു അസീസ്.പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച മറ്റ് ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്.

Related Topics

Share this story