ഭക്ഷ്യ കിറ്റ് ;ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും
Dec 1, 2020, 16:40 IST
തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.
ഡിസംബ മാസത്തേത് ക്രിസ്മസ് കിറ്റായാണ് സംസ്ഥാന സർക്കാർ നൽകുന്നത്.11 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിലുണ്ടാവുക.
കടല, പഞ്ചസാര, നുറുക്കു ഗോതന്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, പരിപ്പ്, ഉഴുന്ന്, തുണി സഞ്ചി, രണ്ട് മാസ്ക് എന്നിവ അടങ്ങുന്നതാണ് ഭക്ഷ്യകിറ്റ്.