Times Kerala

കോളേജ് പഠനം പാതിവഴിയില്‍ വെച്ച് മുടങ്ങി, ചില പ്രശ്നങ്ങള്‍ കാരണം ജയിലിലേക്ക് പോകേണ്ടി വന്നു, അത് പഠനത്തെ ബാധിച്ചു..;ധര്‍മ്മജന്‍

 
കോളേജ് പഠനം പാതിവഴിയില്‍ വെച്ച് മുടങ്ങി, ചില പ്രശ്നങ്ങള്‍ കാരണം ജയിലിലേക്ക് പോകേണ്ടി വന്നു, അത് പഠനത്തെ ബാധിച്ചു..;ധര്‍മ്മജന്‍

മലയാള സിനിമയിലെ പ്രശസ്ത കോമഡി താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി.പണ്ട് എഴുത്തും മിമിക്രിയുമായിരുന്നു തനിക്ക് കൈമുതലായുണ്ടായിരുന്നതെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. അക്കാലങ്ങളില്‍ മാവേലിക്കൊമ്പത്ത് ഒക്കെ ഭയങ്കര ഹിറ്റ് ആയി പോകുന്ന സമയം ആയിരുന്നു. കോളേജ് പഠനം പാതിവഴിയില്‍ വെച്ച് മുടങ്ങിയിരുന്നു. ചില പ്രശ്നങ്ങള്‍ കാരണം ജയിലിലേക്ക് പോകേണ്ടി വന്നു. അത് പഠനത്തെ ബാധിച്ചു. പിന്നീട് ഐടിസിയില്‍ പഠിക്കാന്‍ പോയപ്പോഴും എഴുത്ത് കൂടെയുണ്ടായിരുന്നു.

ദിലീപേട്ടനും നാദിര്‍ഷിയ്ക്കയ്ക്കും ഒപ്പം മാവേലി കൊമ്പത്തില്‍ പങ്കെടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ മഞ്ജു വാര്യരെ നേരില്‍ കണ്ട് സംസാരിക്കണം എന്നതും ആഗ്രഹമായിരുന്നു. കാസറ്റില്‍ പേരും ഫോട്ടോയും വരുന്നതും വിദേശത്ത് പോയി മിമിക്രി അവതരിപ്പിക്കുക എന്നതുമെല്ലാം അക്കാലത്തെ വലിയ സ്വപ്നമായിരുന്നു. അന്ന് ഇതൊന്നും നിസ്സാരമായ കാര്യങ്ങളായിരുന്നില്ല. ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും ചാന്‍സ് ചോദിച്ച് പോവാനൊന്നും അഭിമാനം അനുവദിച്ചില്ല.

ഉല്ലാസപ്പൂങ്കാറ്റ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ രണ്ട് നമ്പറുണ്ടായിരുന്നു. അതില്‍ വിളിച്ചപ്പോള്‍ കാക്കനാട് ഹില്‍വ്യൂ ഹോട്ടലില്‍ ചെല്ലാന്‍ പറഞ്ഞിരുന്നു. രഞ്ജിത്തേട്ടന്‍ അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ നല്ല ചിരിയായിരുന്നു അദ്ദേഹം. ജഗതി ശ്രീകുമാറിനെക്കൊണ്ട് കഥ പറയിപ്പിക്കാമെന്ന് പറഞ്ഞിരുന്നു.

കേസിലൊക്കെയായതിനാല്‍ അദ്ദേഹത്തിന് അത് പറ്റിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം വേറെ നമ്പര്‍ തന്നത്. കോമഡി രചനകളുടെ രാജാവായിരുന്ന തോമസ് ചേട്ടനോടായിരുന്നു പിന്നീട് കഥ പറഞ്ഞത്. പിന്നീടാണ് പ്രൊഫഷണല്‍ ട്രൂപ്പിലേക്ക് അവസരം ലഭിക്കുന്നത്. പിന്നീട് സിനിമാലയില്‍ അവസരം ലഭിച്ചു. ഡയാന സില്‍വസ്റ്ററായിരുന്നു ധര്‍മ്മജന്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞ് കുറേ കഥാപാത്രങ്ങളെ തന്നത്. ഇതിനിടയിലാണ് പിഷാരടിയും സിനിമാലയിലേക്ക് വന്നത്. ഇതിന് ശേഷം പാപ്പി അപ്പച്ചായിലേക്ക് അവസരം ലഭിച്ചു.

Related Topics

Share this story