ജമ്മു കാഷ്മീരിൽ രണ്ടാംഘട്ട ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കൗണ്‍സിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
Dec 1, 2020, 14:25 IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ രണ്ടാംഘട്ട ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കൗണ്‍സിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു .
പഞ്ചായത്തുകളിലേക്ക് നടക്കുന്ന പഞ്ച്, സർപഞ്ച് സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് എന്നിവ പുരോഗമിക്കുന്നു.
രാവിലെ ഏഴോടെ ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടോടെ പൂർത്തിയാകും . ഈ സാഹചര്യത്തിൽ ജമ്മു കാഷ്മീരിൽ അതീവ സുരക്ഷയാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.