Times Kerala

വനിതാ ഹോസ്റ്റലിൽ ‘പുള്ളിപ്പുലി’, മരണം മുന്നിൽ കണ്ടു 15 പെൺകുട്ടികൾ ; ഒടുവിൽ മയക്കു വെടി

 
വനിതാ ഹോസ്റ്റലിൽ ‘പുള്ളിപ്പുലി’, മരണം മുന്നിൽ കണ്ടു 15 പെൺകുട്ടികൾ ; ഒടുവിൽ മയക്കു വെടി

ഗുവാഹത്തി: വനിതാ ഹോസ്റ്റലിൽ കയറിയ പുള്ളിപ്പുലിയെ ഒടുവിൽ മയക്കുവെടി വച്ച് പിടികൂടി. ഗുവാഹത്തിയിലെ ബെങ്കേരരാബാരിയിലുള്ള വനിതാ ഹോസ്റ്റലിൽ ഇന്നലെയാണ് സംഭവം. ഹോസ്റ്റലിനുള്ളിൽ കടന്ന പുള്ളിപുലി സോഫയുടെ അടിയിൽ കയറി ഇരിക്കുകയായിരുന്നു. ഇതിനിടെ സോഫയിൽ നിന്നും വസ്ത്രങ്ങൾ എടുക്കാനെത്തിയ പെൺകുട്ടി തഴെ പോയ തുണിയെന്നു കരുതി എടുക്കാൻ ശ്രമിക്കവേയാണ് പുലിയെ കണ്ടത്. 15 പെൺകുട്ടികളാണ് ഈ സമയം ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. പുലിയെ കണ്ടു പെൺകുട്ടികൾ നിലവിളിക്കുകയും വേഗം തന്നെ മറ്റൊരു മുറിയിൽ കയറി വാതിൽ അടയ്ക്കുകയുമായിരുന്നു. വിവരം അറിഞ്ഞ ഉടനെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ചു പിടികൂടാൻ തീരുമാനിച്ചു. വെടിയേറ്റ പുലി സമീപത്തെ കെട്ടിടത്തിലേക്ക് ചാടാനും ശ്രമം നടത്തി. തുടർന്ന് പിടികൂടിയ പുലിയെ അസാമിലെ സംസ്ഥാന മൃഗശാലയിലേക്ക് പുള്ളിപ്പുലിയെ മാറ്റി.പുലിയെ കുറച്ച് ദവസങ്ങൾക്ക് ശേഷം കാട്ടിൽ തുറന്നുവിടാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

Related Topics

Share this story