Times Kerala

ഒരു ആണ്‍കുട്ടിയെ വളര്‍ത്തുന്നത് പോലെയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്, അങ്ങനെ വളര്‍ന്നത് കൊണ്ട് തന്നെ ഈ ലോകത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ട്‌’..;മംമ്ത

 
ഒരു ആണ്‍കുട്ടിയെ വളര്‍ത്തുന്നത് പോലെയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്, അങ്ങനെ വളര്‍ന്നത് കൊണ്ട് തന്നെ ഈ ലോകത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ട്‌’..;മംമ്ത

‘എനിക്ക് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്നൊരു വേര്‍തിരിവ് തോന്നിയിട്ടിലെന്ന് മംമ്ത. റെഡ് കാര്‍പ്പറ്റ് അഭിമുഖത്തിലായിരുന്നു മമ്തയുടെ പ്രതികരണം.

ഞാന്‍ ഒരു ഒറ്റമകളാണ് ഒരു ആണ്‍കുട്ടിയെ വളര്‍ത്തുന്നത് പോലെയാണ് എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിയത്. അങ്ങനെ വളര്‍ന്നത് കൊണ്ട് തന്നെ ഈ ലോകത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ട്‌’.
ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്നും മമ്ത പറഞ്ഞു. എന്നാല്‍ സിനിമയില്‍ റെമ്യൂണറേഷന്റെ കാര്യത്തില്‍ അതുണ്ടാകുന്നുണ്ട്. പതിനഞ്ച് വര്‍ഷം ഈ മേഖലയില്‍ നില്‍ക്കുന്ന ഒരു നടന് ലഭിക്കുന്ന പണമല്ല അത്ര തന്നെ പരിചയസമ്പത്തുള്ള ഒരു നായികയ്ക്കുള്ളതെന്നും മമ്ത അഭിമുഖത്തിൽ പറയുന്നു.

Related Topics

Share this story