Times Kerala

പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്യുന്നത് അത്ര മോശമായി എനിക്ക് തോന്നിയിട്ടില്ല..;നവാസുദ്ദീൻ

 
പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്യുന്നത് അത്ര മോശമായി എനിക്ക് തോന്നിയിട്ടില്ല..;നവാസുദ്ദീൻ

കാശിന് വേണ്ടി മാത്രം ചില സിനിമകൾ ചെയ്യാറുണ്ടെന്നും അത് മോശമായി കണക്കാക്കാറില്ലെന്നും ബോളിവുഡ് താരം നവാസുദ്ദിൻ സിദ്ദിഖി. ഹിന്ദുസ്ഥാൻ ടൈംസുമായുളള അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്യുന്നത് അത്ര മോശമായി എനിക്ക് തോന്നിയിട്ടില്ല . അങ്ങനെ സിനിമകൾ ചെയ്യുന്നത് കൊണ്ടല്ലേ നല്ല സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുവാൻ സാധിക്കുന്നത്. അദ്ദേഹം പറഞ്ഞു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടായിരുന്നപ്പോൾ എല്ലാത്തരത്തിലുമുള്ള നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് . ഒരു നടനെന്ന നിലയിൽ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം’, അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story