കെഎസ്എഫ്ഇ വിജിലൻസ് പരിശോധന;ധനമന്ത്രിയെ തള്ളി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ
Dec 1, 2020, 12:37 IST
തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് പരിശോധനയിൽ ധനമന്ത്രിയെ തള്ളി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.
പരിശോധന സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ വകുപ്പിലും വിജിലൻസ് പരിശോധന നടന്നിട്ടുണ്ട്. എന്നാൽ വകുപ്പ് മന്ത്രി അതറിയണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അത് മന്ത്രിമാരെ ബാധിക്കുന്ന കാര്യമല്ലെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി .