Times Kerala

ആറ് കാമുകിമാർ ഒരേസമയം ഗർഭിണിയായി; കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് യുവാവ്; ചിത്രങ്ങൾ വൈറൽ

 
ആറ് കാമുകിമാർ ഒരേസമയം ഗർഭിണിയായി; കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് യുവാവ്; ചിത്രങ്ങൾ വൈറൽ

ഒരേ സമയം തന്റെ ആറ് മക്കളുടെ വരവിനായി കാത്തിരിക്കുകയാണ് നൈജീരിയന്‍ ഒരു യുവാവ്. ഏവരിലും ആശ്ചര്യം ഉണർത്തുന്ന കഥാണ് ഈ നൈജീരിയൻ യുവാവിന്റേത്. യുവാവിന്റെ ആറ് കാമുകിമാരും ഒരേ സമയം ഗര്‍ഭിണിയായിരിക്കുകയാണെന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. നൈജീരിയയില്‍ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് യുവാവ് എത്തിയത് തന്റെ ഗര്‍ഭിണിയായ ആറ് കാമുകിമാര്‍ക്ക് ഒപ്പം ആയിരുന്നു. ഇതോടെയാണ് സംഭവം വാർത്തയാകുകയായിരുന്നു.. സോഷ്യല്‍ മീഡിയകളില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ലോകത്തെ പല കോണുകളിലും ഇവരുടെ ചിത്രവും വാര്‍ത്തയുമെത്തി. ഇവരെ ആശംസിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ആറ് യുവതികളും ഒരു യുവാവില്‍ നിന്നു തന്നെ ഒരേ സമയത്ത് ഗര്‍ഭിണിയായതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്.നൈറ്റ് ക്ലബ്ബ് ഉടമയായ മൈക്ക് ഈസ്-നവാലി നൊവോഗു പൊതു വേദികളില്‍ ‘പ്രിറ്റി മൈക്ക്’ എന്നാണ് അറിയപ്പെടുന്നത്. ‘പ്ലേബോയ്’ എന്ന നിലയിലാണ് ഇയാള്‍ പ്രശസ്ഥനായിരിക്കുന്നത്. നൈജീരിയൻ നടൻ വില്യംസ് ഉച്ചിംബയുടെ വിവാഹത്തിലാണ് ഗര്‍ഭിണിമാരായ കാമുകിമാരെ പരിചയപ്പെടുത്തിയത്.സംഭവത്തിൽ നാടകീയത ഒന്നുമില്ലെന്നും തങ്ങള്‍ ഏറ്റവും മികച്ച ജീവിതമാണ് നയിക്കുന്നത് എന്നും അയാൾ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഒരേസമയം തന്നെ യുവതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമെന്നാണ് യുവാവ് പറയുന്നത്. യുവതികൾ തമ്മിൽ നല്ല സ്വരച്ചേർച്ചയാണെന്നും ഏവരും കുഞ്ഞുങ്ങൾക്കാഇയ് കാത്തിരിക്കുന്നുവെന്നും യുവാവ് പറയുന്നു. ഏതായാലും ചർച്ചയായതോടെ ഇവരുടെ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുകയാണ് ഏവരും.

Related Topics

Share this story