Times Kerala

സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്നു.!

 
സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്നു.!

ലാല്‍ ജോസ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസും. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന മുഴുനീള സിനിമയാണിത്. ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും വേഷമിടും. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. മൂന്നു കുട്ടികളും പൂച്ചയും ഇവര്‍ക്കൊപ്പം കഥാപാത്രങ്ങളാകുന്നു.

 

Related Topics

Share this story