മലപ്പുറം: വേട്ടപ്പട്ടികളെ ഉപയോഗിച്ച് പന്നികളെ വേട്ടയാടിപ്പിടിക്കുന്ന സംഘത്തിലെ 4പേർ അറസ്റ്റിൽ. മലപ്പുറം കരുവാരക്കുണ്ട് വനം ഉദ്യോഗസ്ഥരാണ് ഇവരെ പെരിന്തൽമണ്ണ കൊടികുത്തിമലയിലെ സ്വകാര്യ റബ്ബർ എസ്റ്റേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് നെല്ലിയാമ്പതി സ്വദേശി സഞ്ജയ്, നെന്മാറ സ്വദേശികളായ സതീഷ്, ഗിരീഷ്, ഗുരുവായൂരപ്പൻ, എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്അറസ്റ്റ്. വേവിച്ചതും വേവിക്കാത്തതുമായ പന്നിമാംസവും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. പരിശീലനം ലഭിച്ച പത്തിലധികം വേട്ടപ്പട്ടികളെ പ്രതികള്‍ വളര്‍ത്തുന്നതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.വേട്ടയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളും മാംസം കടത്താനുപയോഗിച്ച ബൈക്കും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളായ സതീഷ്, ഗിരീഷ് എന്നിവരെ സംഭവ സ്ഥലത്തു നിന്നും ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരെ നെൻമാറയിൽ വെച്ച് പിടികൂടിയത്.
You might also like
Comments are closed.