ഭോപ്പാല്‍ : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 20 വയസുള്ള യുവാവിനെ തേടി നേപ്പാളില്‍ നിന്നും അതിര്‍ത്തി കടന്ന് 16 വയസുകാരി ഇന്ത്യയിലെത്തി. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. കാഠ്മണ്ഡുവിൽ താമസിക്കുന്ന പെൺകുട്ടി കഴിഞ്ഞ 2 വർഷത്തിലേറെയായി മധ്യപ്രദേശിലുള്ള യുവാവുമായി സാമൂഹ്യമാധ്യമം വഴി പരിചയത്തിലാണ്. വിമാനത്തിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് പെൺകുട്ടി പറയുന്നു. പിന്നീട് ബസുകളിൽ കയറി പല നഗരങ്ങളും ചുറ്റിയാണ് ഒടുവിൽ മധ്യപ്രദേശിൽ എത്തിയത്.തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് തന്നെ പെണ്‍കുട്ടി വന്ന വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. പെണ്‍കുട്ടിയെ തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴി; ഒടുവിൽ 20കാരനെ കാണാൻ അതിർത്തി കടന്ന് 16കാരി ഇന്ത്യയിലെത്തി
You might also like
Comments are closed.