കോട്ടയം: യുവതിയെ പ്രണയം നടിച്ച പീഡിപ്പിച്ച ശേഷം പണവും തട്ടിയെടുത്ത മുങ്ങിയ പ്രതി ഒരു വര്‍ഷത്തിനുശേഷം അറസ്റ്റിലായി. വൈക്കം ടിവിപുരം ഉമക്കരി കോളനിയില്‍ വിനോദാണ് അറസ്റ്റിലായത്. ചെന്നൈയ്ക്കടുത്ത് നിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചശേഷം പണം അപഹരിച്ചു മുങ്ങുന്നതാണ് പ്രതിയുടെ രീതി. ഒരുവര്‍ഷം മുന്‍പ് മല്ലപ്പള്ളിക്കടുത്ത് പെരുമ്പെട്ടി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന പീഡനകേസിലാണ് പ്രതി അറസ്റ്റിലായത്. പ്രദേശവാസിയായ യുവതിയുമായി പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പണം അപഹരിച്ചു മുങ്ങുകയുമായിരുന്നു. തമിഴ്നാട്ടില്‍ ഒരു സ്ത്രീക്കൊപ്പം കഴിയവേയാണ് ഇയാള്‍ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുന്നതിന് തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയായ ചെന്നൈയ്ക്കടുത്തുണ്ടെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തിയതുകയായിരുന്നു.
Prev Post
സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് പ്രധാനമന്ത്രി
Next Post
You might also like
Comments are closed.