Times Kerala

എഡിറ്ററുടെ സ്യൂട്ടില്‍ നിന്നുള്ള പുഞ്ചിരി..;ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ

 
എഡിറ്ററുടെ സ്യൂട്ടില്‍ നിന്നുള്ള പുഞ്ചിരി..;ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’.ചിത്രത്തിന്റെ എഡിറ്റിംഗ് പുരോഗമിക്കുന്നു. മഞ്ജു വാര്യരും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ലളിതം സുന്ദരത്തിന്റെ എഡിറ്റിംഗ് വേളയില്‍ നിന്നുള്ള ചിത്രമാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്.

”എഡിറ്ററുടെ സ്യൂട്ടില്‍ നിന്നുള്ള പുഞ്ചിരി! ഷൂട്ടിംഗ് പുനരാംരഭിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” എന്നാണ് ചിത്രം പങ്കുവെച്ച് മഞ്ജു കുറിച്ചത്. സിനിമയുടെ തിരക്കഥാകൃത്ത് പ്രമോദ് മോഹന്‍ ആണ് ചിത്രം പകര്‍ത്തിയതെന്നും മഞ്ജു പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. മഞ്ജു നിര്‍മ്മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണിത്.

 

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Related Topics

Share this story