Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

എം.കെ. രാഘവന്‍ എം.പിക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: എം.കെ. രാഘവന്‍ എം.പിക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടു.

“ഇന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഞാനുമായി ഈ കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയിട്ടുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല.” – എം.കെ രാഘവന്‍ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

You might also like

Comments are closed.